കൊല്ലം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരിയായ അധ്യാപികയ്ക്ക് ഒരുകോടി പത്തുലക്ഷം രൂപ നഷ്ടപരിഹാരം. ചങ്ങന്‍കുളങ്ങര വിവേകാനന്ദ എച്ച്എസ്എസ് അധ്യാപിക കരുനാഗപ്പള്ളി സ്വദേശി ഗീത വി ചെല്ലപ്പനാണു ചികിത്സ ചെലവും പലിശയുമടക്കം 1.1 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് വന്നത്. കൊല്ലം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി എസ് ജയകുമാര്‍ ജോണ്‍ ആണ് ഉത്തരവിട്ടത്.
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ 2017 മാര്‍ച്ചിലാണ് ഗീതയ്ക്ക് അപകടമുണ്ടായത്. വവ്വാക്കാവ് ആനന്ദ ജംക്ഷനില്‍ വച്ച് ഗീതയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നിലെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീത ഏറെ നാള്‍ ചികിത്സയിലായിരുന്നു.