പേഴക്കാപ്പിള്ളി: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു എപ്ലസ് ജേതാക്കള്‍ക്കും, യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കള്‍ക്കും സ്വീകരണം നല്‍കി.2020 ലെ അവാര്‍ഡുകളാണ് വിതരണം ചെയ്തത് . രീ്ശറ19 മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടായിരുന്നു പ്രതിഭാ സംഗമ പരിപാടി വൈകി സംഘടിപ്പിച്ചത്. പ്രതിഭാ സംഗമം ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റത്തിന്റെ അധ്യക്ഷതയില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി കെ ഉണ്ണി ജേതാക്കള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി.
പായിപ്ര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഇ നാസര്‍, യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ഷാഫി മുതിരക്കാല, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന സജി, അക്ഷര പബ്ലിക് ലൈബ്രറി സെക്രട്ടറി വി എച്ച് ഷെഫീക്ക്, ഫോര്‍വേഡ് പബ്ലിക് ലൈബ്രറി സെക്രട്ടറി സിനാജ് ഇലവുംകുടി, ലൈബ്രറി നേതൃ സമിതി കണ്‍വീനര്‍ ഇ എ ഹരിദാസ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെഎന്‍ നാസര്‍ ലൈബ്രറി സെക്രട്ടറി ടിആര്‍ ഷാജു ലൈബ്രറി ഭാരവാഹികളായ പി കെ മനോജ് വിപി അജാസ് എന്നിവര്‍ സംസാരിച്ചു.