കൊച്ചി: കസ്റ്റംസ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്റെയും വളര്‍ച്ച അതിവേഗം. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പ്യൂണായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് നേതാക്കന്‍മാര്‍ക്കിടയിലെ പാലമായി വളര്‍ന്നത് അതിവേഗം. ഒടുവില്‍ സ്പീക്കറുടെ ഓഫിസില്‍ എത്തിയപ്പോള്‍ ഗസറ്റഡ് ഓഫീസറായി. അതുകൊണ്ട് തന്നെ പ്രിയ സഖാവിനെ കസ്റ്റംസില്‍ നിന്ന് സംരക്ഷിക്കേണ്ട ബാധ്യതയും ചില പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.
വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി അയ്യപ്പനെ പ്യൂണായി വച്ചത് എല്ലാം നിരീക്ഷിച്ച് അറിയാന്‍ തന്നെയായിരുന്നു. വി എസനൊപ്പം നിന്ന് പിണറായിയുടെ വിശ്വാസം നേടി അതിവേഗം അഡീഷനല്‍ പി എ്് ആയി ഒപ്പം ഗസറ്റഡ് റാങ്കും. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയപ്പോള്‍ അവിടെയും നിയോഗിച്ചത് അയ്യപ്പനെ തന്നെ.
സി എം രവീന്ദ്രനെപ്പോലെ പാര്‍ട്ടി നേതാക്കളുടെ വിശ്വസ്തനായ അയ്യപ്പനെ അസിസ്റ്റന്റ് പി എ ആയിട്ടായിരുന്നു സ്പീക്കറുടെ ഓഫിസില്‍ നിയമിച്ചത്. ബഹുമുഖപ്രതിഭയായിരുന്ന അയ്യപ്പന്‍ ജോലിയിലിരുന്ന് പരസ്യങ്ങളിലും മറ്റും വരുമാനം കണ്ടെത്തി. സ്പീക്കര്‍ ഡോളര്‍ ബാഗുകള്‍ കോണ്‍സുലേറ്റ് ഓഫിസില്‍ എത്തിച്ചത് അയ്യപ്പന് അറിയാം എന്നാണ് മൊഴി. ഇതാണ് അയ്യപ്പനില്‍ നിന്നും കസ്റ്റംസിന് അറിയേണ്ടത്. അയ്യപ്പന്റെ മൊഴിയെടുക്കല്‍ ഭയക്കുന്നവരാണ് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കുന്നതും. അതേസമയം സാദാ സര്‍ക്കാര്‍ ജീവനക്കാരനായ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിനെ അറിയിച്ചത് പോലും ദുരൂഹത ഉണര്‍ത്തുന്നുണ്ട്. സ്പീക്കറുടെ സംരക്ഷണം എം എല്‍ എ മാര്‍ക്ക് മാത്രമാണുള്ളത്. അതും നിയമസഭയിലോ പരിസരത്തോ മാത്രമാണ് എം എല്‍ എ മാര്‍ക്ക് സംരക്ഷണമുള്ളത്. അതിന്റെ ക്രിമിനല്‍ കേസില്‍ പെട്ട എം എല്‍ എ യെ പുറത്തു വച്ച് പിടിക്കാം എന്നതിന് ഉദാഹരണമാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകാരന്‍ കമറുദീന്‍.നിയമ സഭാ ചട്ടം 164,165 അനുസരിച്ച് എം എല്‍ എ യ്ക്ക് സംരക്ഷണം സിവില്‍ നടപടികളില്‍ നിന്ന് മാത്രമാണെന്നും നിയമ വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. സമ്മേളനം ആരംഭിക്കുന്നതിന് 14 ദിവസം മുന്‍പും സമ്മേളന ശേഷം 14 ദിവസവുമാണ് ഇത്.