ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് 17 റണ്‍സെടുക്കുന്നതിനിടെ ഓപ്പണമാരെ നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ (1), മാര്‍ക്കസ് ഹാരിസ് (5) എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരാണ് വിക്കറ്റ് നേടിയത്. വാര്‍ണറിനെ സിറാജ് രോഹിതിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ ഹാരിസ് ശര്‍ദ്ദുല്‍ താക്കൂറിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ കൈകളില്‍ അവസാനിച്ചു.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ക്ക് പകരം, ശര്‍ദ്ദുല്‍ താക്കൂര്‍, ടി. നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ടീമിലെത്തിയത്.
മാര്‍നസ് ലബുഷെയ്ന്‍ (9), സ്റ്റീവ് സ്മിത്ത് (15) എന്നിവരാണ് ക്രീസില്‍. അതേസമയം ഇതുവരെ ഇന്ത്യക്ക് ഗാബയില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആകെ കളിച്ച 6 ടെസ്റ്റുകളില്‍ അഞ്ചിലും ഓസ്‌ട്രേലിയയാണ് ജയിച്ചത്. ഒരെണ്ണം സമനിലയായി. 1988നു ശേഷം ഓസ്‌ട്രേലിയ ഇവിടെ പരാജയപ്പെട്ടിട്ടില്ല.