നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ചര്‍ച്ച നടക്കുക. മാധ്യമങ്ങളിലൂടെ അവകാശവാദങ്ങള്‍ പാടില്ലെന്ന് ഘടക കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം.
പി. ജെ. ജോസഫ് വിഭാഗവുമായിട്ടാണ് ആദ്യത്തെ ചര്‍ച്ച. മുസ്ലീംലീഗിന് രണ്ട് സീറ്റ് അധികം നല്‍കുമെന്നാണ് സൂചന. കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കും. ഘടകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കിയേക്കും.
സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് നേരത്തെ തന്നെ കടക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തോടും മുസ്ലീംലീഗിനോടും തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.