മുഖ്യമന്ത്രി ആരെന്നത് എംഎല്‍എമാരുടെ താല്പര്യം അറിഞ്ഞു ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതം വെപ്പ് അനുവദിക്കില്ല. ഗ്രൂപ്പ് കളികള്‍ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായും താരിഖ് അന്‍വര്‍ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കണമോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം.
ഇന്നലെ കുമ്പളയില്‍ നിന്നാണ് ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം കുറിച്ചത്. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ഐശ്വര്യ കേരള യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും.