കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനില്‍ ജനകീയമായ പ്രതിരോധത്തിലൂടെയാണ് ഇതിനെ അതിജീവിച്ചതെന്നും അശോക് ഗെഹ്ലോട്ട് തിരുവനന്തപുരത്ത് പറഞ്ഞു.
ആര്‍എസ്എസും ബിജെപിയും ജനാധിപത്യത്തെ നശിപ്പിക്കുന്നു. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബിജെപി ലക്ഷ്യംവെക്കുന്നത്. ഇതിനായി കോണ്‍ഗ്രസിതര സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുകയാണ്. ഝാര്‍ഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമമെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.