പേഴയ്ക്കാപ്പിള്ളി: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് സ്വീകരണവും, ഉപഹാരവും നല്‍കി. ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സ്ഥീകരണയോഗം മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സികെ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി.
എറണാകുളം ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷന്‍ അംഗം ഷാന്റി എബ്രഹാം, പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ്ഖാന്‍, ഓകെ മുഹമ്മദ്, റീന സജി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ശ്രീധരന്‍, സക്കീര്‍ ഹുസൈന്‍, റെജീന ഷിഹാജ്, ഇഎം ഷാജി, ബെസ്സി എല്‍ദോസ്, ദീപ റോയി, ടി എം ജലാലുദ്ദീന്‍, സാജിത മുഹമ്മദാലി, നെജി ഷാനവാസ്, എംഎ നൗഷാദ്, ഏറ്റി സുരേന്ദ്രന്‍ വിജി പ്രഭാകരന്‍, വി ഇ നാസര്‍, എംസി വിനയന്‍ എന്നീ ജനപ്രതിനിധികളാണ് ലൈബ്രറിയുടെ സ്‌നേഹാദരം ഏറ്റുവാങ്ങിയത്. സ്വീകരണയോഗത്തില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍ പായിപ്ര പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ ഇഎ ഹരിദാസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെഎന്‍ നാസര്‍ ലൈബ്രറി സെക്രട്ടറി ടിആര്‍ ഷാജു, ലൈബ്രറി വൈസ് പ്രസിഡന്റ് സജി ചോട്ടു ഭാഗത്ത്, വിഎം റഫീക്ക്, മുഹമ്മദ് സാലിഹ് എന്നിവര്‍ സംസാരിച്ചു.
ലൈബ്രറി പ്രവര്‍ത്തകരായ പികെ മനോജ്, വിപി അജാസ്, വികെ യൂനസ്, പിഎം ഷാനവാസ്, മുഹമ്മദ് അല്‍ത്താഫ്, ഷെയ്ഖ് മുഹമ്മദ്, ആഷ്‌ലി, അന്‍ഷാജ് തേനാലില്‍, ആര്‍ സന്ദീപ്കുമാര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.