കാക്കനാട്: സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ കരാര്‍ നിയമനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലാണ് നിയമനം. പ്രോജക്ട് ഓഫീസര്‍ തസ്തികയില്‍ ഒരൊഴിവാണുള്ളത്. ബിരുദം കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 25- 45 വയസ്സ്. പ്രതിമാസ വേതനം 30,675 രൂപ.
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ രണ്ട് ഒഴിവുകള്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 20-40 വയസ്സ്. പ്രതിമാസ വേതനം 19,950 രൂപ. ഓഫീസ് അറ്റന്‍ഡന്റിന്റെ ഒരു ഒഴിവാണുള്ളത്. യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 20-40 വയസ്സ്. പ്രതിമാസ വേതനം 17,325.
ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടവരായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. താത്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കുക.