നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത് സണ്ണി വെയിന്‍ നായകനാകുന്ന ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ സണ്ണി വെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്.
ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. ചിത്രത്തില്‍ മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്. സെല്‍വകുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.