നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹ മോചിതരാകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജോമോന്‍ ചേര്‍ത്തല കുടുംബ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി ഒന്‍പതിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്‍ അഗസ്റ്റിന് നോട്ടിസ് അയച്ചു.
2014ലായിരുന്നു ആന്‍ അഗസ്റ്റിനും ജോമോനും വിവാഹിതരാകുന്നത്. തുടര്‍ന്ന് അഭിനയ രംഗത്തുനിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ആന്‍. വിവാഹ ശേഷം രണ്ട് സിനിമകളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്. ചാപ്പാകുരിശ് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിയ ജോമോന്‍ ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകന്‍മാരില്‍ ഒരാളാണ്.