എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി. ഇടതുമുന്നണി വിടേണ്ടതില്ലെന്ന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ അല്ലാതെ മറ്റ് മണ്ഡലങ്ങള്‍ ലഭിക്കുന്നതിലെ ആശങ്കയും അദ്ദേഹം ശരത് പവാറിനെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ കണക്ക് അടക്കം ശശീന്ദ്രന്‍ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു.
ഭരണത്തുടര്‍ച്ച ഉറപ്പെന്നും മന്ത്രി. ശരത് പവാറുമായുള്ള കൂടിക്കാഴ്ച ശുഭകരമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് മുംബൈയില്‍ നിന്ന് ശശീന്ദ്രന്‍ മടങ്ങിയത്. കൃത്യമായ മാന്യതയും പരിഗണനയും പാര്‍ട്ടിക്ക് മുന്നണിയില്‍ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ഉറപ്പാക്കുന്നുണ്ടെന്നും ശരത് പവാറിനോട് ശശീന്ദ്രന്‍ വ്യക്തമാക്കി.
ഇടതുമന്നണിയില്‍ തുടരുന്നതിന് ശരത് പവാറും എതിരല്ലെന്നാണ് വിവരം. കൃത്യമായ രാഷ്ട്രീയ പരിരക്ഷയും പരിഗണനയും പാര്‍ട്ടിയ്ക്ക് മുന്നണിയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മാത്രമാണ് പവാറിന്റെ ആവശ്യം. എന്‍സിപിയിലെ അടുത്ത സംഘവും വരും ദിവസങ്ങളില്‍ ശരത് പവാറിനെ കാണും.