കൊച്ചി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (NUALS) നിന്നും അഡ്വ: ഹിന്ദ് ടി റഷീദിന് നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ‘Legal implications of Child Sexual Abuse in India with reference to POCSO Act’ എന്ന വിഷയത്തില്‍ എറണാകുളം ലോ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിന്ദുമോള്‍ വി.സിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. പരേതനായ തേലക്കല്‍ റഷീദിന്റെയും (മുന്‍ മുനിസിപ്പല്‍ രജിസ്ട്രാര്‍) സൈദയുടെയും മകളും ഒമാനിലെ ഇബ്ര യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ അദ്യാപകന്‍ ഒ.പി അലിയുടെ ഭാര്യയുമാണ്.
പോക്‌സോയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ആദ്യ അഭിഭാഷകയാണ്. മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്‍ അംഗം കൂടിയാണ് അഡ്വ: ഹിന്ദ് ടി. റഷീദ്.