എറണാകുളം: ജീവിത പ്രാരാബ്ധങ്ങളും രോഗങ്ങളും അലട്ടുന്ന ശാരദ രാമചന്ദ്രനും കുടുംബത്തിനും പുതിയ ജീവിത പ്രതീക്ഷകള്‍ നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ സ്വാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ക്യാന്‍സര്‍ രോഗിയായ 85 വയസുള്ള ശാരദയും മകളും മകനും അവരുടെ മക്കളുമടങ്ങുന്ന കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും ചികിത്സാ സഹായമായി 25000 രൂപയും അനുവദിക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. വീല്‍ച്ചെയറില്‍ അദാലത്തിലെത്തിയ ശാരദയുടെ സമീപമെത്തിയാണ് മന്ത്രി പരാതി പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയത്.
കണയന്നൂര്‍, കൊച്ചി താലൂക്കുകളിലെ വിവിധ അപേക്ഷകളാണ് എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരിഗണിച്ചത്. മന്ത്രിമാരായ ഇ.പി ജയരാജന്‍, ജി. സുധാരന്‍, എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, കണയന്നൂര്‍, കൊച്ചി തഹസില്‍ദാര്‍ മാര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.