നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റ് സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ദിലീപിനെതിരായ പ്രോസിക്യൂഷന്‍ വാദം.
കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ വിചാരണയ്ക്ക് മുന്‍പ് ജയിലില്‍ നിന്ന് പുറത്തുപോയ സംഭവത്തിലും കോടതി വിശദമായ വാദം കേള്‍ക്കും. നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അഡ്വ. വി എന്‍ അനില്‍കുമാര്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാകും. അഡ്വ. എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നടപടി.
പുതിയ പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം ജനുവരി 11ന് വിചാരണ പുനരാരംഭിച്ചിരുന്നു. കേസില്‍ വിചാരണ നടപടികള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് 2019ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.