മാണി സി. കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് എന്‍സിപി. പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ മാണി. സി. കാപ്പന്‍ എന്‍സിപിക്ക് അര്‍ഹതയില്ലാതാക്കിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മാണി സി. കാപ്പന്റെ നിലപാട് രാഷ്ട്രീയമല്ലെന്നും വൈകിരാകമാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടി.പി. പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. തന്നോടൊപ്പം എന്‍സിപിയിലെ പതിനൊന്ന് ഭാരവാഹികള്‍ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതില്‍ ഉള്‍പ്പെടുമെന്നും മാണി. സി. കാപ്പന്‍ പറഞ്ഞിരുന്നു. കോട്ടയത്ത് മാധ്യമങ്ങളെ കണ്ടായിരുന്നു മാണി. സി. കാപ്പന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എ. കെ. ശശീന്ദ്രന്‍ രംഗത്തെത്തിയത്.