സോഷ്യല്‍ മീഡിയയില്‍ വൈറലായി അബ്ദുള്‍ വഹാബ് എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കുറിപ്പല്ല, മറിച്ച് അദേഹത്തിന്റെ പ്രവര്‍ത്തിയാണ് സോഷ്യമീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. അദേഹം തന്റെ വീടിന് അകത്തും പുറത്തും ജോലി ചെയ്യുന്നവര്‍ക്ക് ഒരു സമ്മാനം നല്‍കി. അത് മറ്റൊന്നുമായിരുന്നില്ല തലസ്ഥാന നഗരിയുടെ കാഴ്ചകളിലേക്ക് ഒരു യാത്രയായിരുന്നു. സമയം ഒത്തുവന്നപ്പോള്‍ അവരെയും കൂട്ടി.
ഇന്‍ഡിഗോ വിമാനത്തില്‍ എനിക്കൊപ്പം ഡല്‍ഹിയിലിറങ്ങിയ പ്രിയപ്പെട്ടവര്‍ നാലുദിവസം മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ഇത് ജീവിതത്തില്‍ എന്നും ഓര്‍മിക്കുന്ന ദിനങ്ങളാവട്ടെ എന്ന് ആശംസിക്കുന്നു എന്ന് അദേഹം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇത്തവണ ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ ഇവരെയും ഒപ്പം കൂട്ടി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ വീടിന്റെ അകത്തും പുറത്തും ജോലി ചെയ്യുന്നവരാണിവര്‍. തലസ്ഥാന നഗരിയുടെ കാഴ്ചകളിലേക്ക് ഒരിക്കലെങ്കിലും ഇവരെ കൊണ്ടുപോകണമെന്ന് കുറെയായി വിചാരിക്കുന്നു. ഇപ്പോഴാണ് സമയം ഒത്തുവന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ എനിക്കൊപ്പം ഡല്‍ഹിയിലിറങ്ങിയ പ്രിയപ്പെട്ടവര്‍ നാലുദിവസം മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ഇത് ജീവിതത്തില്‍ എന്നും ഓര്‍മിക്കുന്ന ദിനങ്ങളാവട്ടെ എന്ന് ആശംസിക്കുന്നു.