നാടിന്റെ വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ ഭരണം അനിവാര്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഈ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണ വിഷയമാക്കുക. രാഷ്ട്രീയ ദിശാ ദാരിദ്രമാണ് യുഡിഎഫിനുള്ളതെന്നും മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ മതനിരപേക്ഷതയെ വെല്ലുവിളിക്കാനാണ് അവരുടെ ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു.
തീവ്രഹിന്ദുത്വ വാദവുമായി ബിജെപിയും സംസ്ഥാനത്തെ വിഷലിപ്തമാക്കാന്‍ നോക്കുന്ന സാഹചര്യത്തില്‍ വികസന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. വികസന കാഴ്ച പാടും നവോത്ഥാനമൂല്യങ്ങളുമാണ് എല്‍ഡിഎഫ് തുടര്‍ന്നും മുന്നോട്ടുവെയ്ക്കുക. എല്‍ഡിഎഫിന്റെ പ്രചരണത്തിനായി സംസ്ഥാനത്ത് രണ്ട് ജാഥകള്‍ നടത്തും. കാസര്‍കോട്നിന്ന് ഫെബ്രുവരി 13നും തൃശൂരില്‍നിന്ന് 14നും ജാഥകള്‍ തുടങ്ങും. രണ്ടു ജാഥകളും 26ന് സമാപിക്കും.
കേന്ദ്രഭരണത്തില്‍ പെട്രോളിയം വില അനുദിനം കൂടുകയാണ്. ഈ നില തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍വില 100ല്‍ എത്തും. നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകുടൂം.ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇതിലൂടെ . ഇതൊന്നും യുഡിഎഫ് കാണുന്നില്ല. കര്‍ഷകര്‍ സമരം തുടരുകയാണ്. അവരുടെ പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കാതെ അടിച്ചമര്‍ത്താനാണ് കേന്ദ്രം നോക്കുകന്നത്. ജനരോഷം തിരിച്ചറിയുന്നില്ല.
യുഡിഎഫ് ഇതൊന്നും തിരിച്ചറിയുന്നില്ല. എല്‍ഡിഎഫിനെ ദുര്‍ബലപെടുത്തണം എന്നുമാത്രമാണ് അവര്‍ക്കുള്ളത്. അതിനായി മുസ്ലീം മത മൗലീകവാദിളുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണവര്‍. ലീഗ്ആണ് യുഡിഎഫിനെ നിയരന്തിക്കുന്നത് എന്ന് ഓരോ ദിിനം കഴിയുംത്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. ിന്ന് രാവിലേയും പാണക്കാട്ടേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയിട്ടുണ്ടായിരുന്നു. ഇതിന് പുറമേ ബിജെപിയുമായും അപകടകരമായ കുട്ടികെട്ടിലേക്ക് നീങ്ങുകയാണ് . സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനാണ് ഈ കൂട്ടുകെട്ടിന്റെ ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു