കെ. സുധാകരന്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ. കെ ബാലന്‍. കെ. സുധാകരന് ചെറുപ്പം മുതല്‍ പിണറായി വിജയനോട് വെറുപ്പാണ്. അത്തരത്തിലൊരു പ്രതികരണം പാടില്ലെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ ആര്‍ജവം കാണിക്കണം. സുധാകരനെ കോണ്‍ഗ്രസുകാര്‍ തിരുത്തണമെന്നും എ. കെ ബാലന്‍ പറഞ്ഞു.
അതിനിടെ, സുധാകരനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് സുധാകരന്‍ പരാമര്‍ശിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.