സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ ബഡ്ജറ്റില്‍ വന്‍ കുറവ് വന്നത് വികസന പ്രവര്‍ത്തനത്തെ താറുമാറാക്കും. കോവിഡ് മഹാമാരിക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള സാധാരണക്കാര്‍ക്ക് ഉതകുന്ന പദ്ധതികള്‍ നിര്‍വഹിക്കപ്പെടേണ്ട പഞ്ചായത്ത് വിഹിതത്തില്‍ 2021- 2022 കാലഘട്ടത്തിലാണ് വന്‍ കുറവ്. സ്‌കൂള്‍, ആശുപത്രികള്‍, റോഡ്, കാര്‍ഷിക രംഗങ്ങളില്‍ തുടങ്ങി
സാധാരണക്കാരായ പൊതുസമൂഹത്തിന് പ്രയോജനകരമായ വിവിധ പദ്ധതികളുടെ നടത്തിപ്പിനെ ഇത് ഗുരുതരമായി ബാദിക്കും വിധമാണ് ഫണ്ട് വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതത്തിന് തടസമാകുന്ന രീതിയില്‍ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധം ഫണ്ട് വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുള്ളതില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കിടയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ഡിസ്ട്രിക്ട് പഞ്ചായത്തുകളുടെ വിവിധ ഫണ്ടില്‍ നിന്നും പദ്ധതിക്കായുള്ള തുക കുറച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലെയും വികസന പ്രവര്‍ത്തനങ്ങളെയും ഫണ്ട് വിഹിതത്തിലെ കുറവ് ബാധിക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫണ്ട് വിഹിതത്തില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള കുറവ് വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്ങയിലാണ് പദ്ദതികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജില്ലാപഞ്ചായത്തുകള്‍.
വികസന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
കാക്കനാട് : ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ ബഡ്ജറ്റില്‍ വന്‍ കുറവ് വന്നത് വികസന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള സാധാരണക്കാര്‍ക്ക് ഉതകുന്ന പദ്ധതികള്‍ നിര്‍വഹിക്കപ്പെടേണ്ട ജില്ലാ പഞ്ചായത്ത് വിഹിതത്തില്‍ 2021- 2022 കാലഘട്ടത്തിലാണ് വന്‍ കുറവ്.
2018-2109 വര്‍ഷത്തില്‍ 124.5714 കോടിരൂപയാണ് മൊത്തമായി ഫണ്ടനുവദിച്ചത്. 2019-2020ല്‍ 137.7484 കോടിയും 2020-2021ല്‍ 137.8218 കോടിയുമായിരുന്നു നീക്കിവച്ചത്. എന്നാല്‍ 2021-2022ല്‍ ഇത് 53.3191 കോടിയാക്കി വെട്ടികുറച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയില്‍ താഴെ ഫണ്ടുമാത്രമാണ് ഇക്കുറി സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നതെന്നും ഉല്ലാസ് പറഞ്ഞു. ഇതോടെ സ്‌കൂള്‍, ആശുപത്രികള്‍, റോഡ്, കാര്‍ഷിക രംഗങ്ങളില്‍ തുടങ്ങി സാധാരണക്കാരായ പൊതുസമൂഹത്തിന് പ്രയോജനകരമായ വിവിധ പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020-21 ല്‍ നോണ്‍ റോഡ് മെയിന്റന്‍സ് ഗ്രാന്റ് (എന്‍.ആര്‍.എം.ജി)ഫണ്ടായി 10.15 കോടിരൂപയാണ് നീക്കി വച്ചിരുന്നത് എന്നാല്‍ 2021-22 വര്‍ഷത്തില്‍ 4.69 കോടിമാത്രമാണുള്ളത്. 2020-21 ല്‍ റോഡ് മെയിന്റന്‍സ് ഗ്രാന്റ് (ആര്‍.എം.ജി) 64.51 കോടിരൂപയാണ് നീക്കി വച്ചിരുന്നത് എന്നാല്‍ 2021-22 വര്‍ഷത്തില്‍ 3.74 വെട്ടികുറച്ചു ഇതോടെ റോഡ് മെയിന്റന്‍സും അവതാളത്തിലാകുമെന്നും ഉല്ലാസ് പറഞ്ഞു.
സാധാരണക്കാരായ പൊതുസമൂഹത്തിന് പ്രയോജനകരമായ വിവിധ പദ്ധതികളുടെ നടത്തിപ്പിനെ ഇത് ഗുരുതരമായി ബാദിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫണ്ട് വിഹിതത്തില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള കുറവ് വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്ങയിലാണ് പദ്ദതികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജില്ലാപഞ്ചായത്തുകളെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കോവിഡ് മഹാമാരി വിതച്ച മാന്ദ്യത്തില്‍ നിന്നും തിരിച്ചുവരവിന്റെ പാതയിലാണ് നാട്. ഈ സമയത്ത് ഫണ്ട് വിഹിതം കൂട്ടുന്നതിന് പകരമാണ് വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുള്ളത്.