മുവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭയിലെ 2020- 2022 സാമ്പത്തിക വര്‍ഷത്തില്‍ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി 548 പദ്ധതികള്‍ക്കായി 85610000 രൂപയുടെ അനുമതി ലഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു.
തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കല്‍, മാലിന്യ ശേഖരണവും സംസ്‌ക്കരണവും, ഓടകളുടെ നവീകരണം, അഴുക്ക് ചാല്‍ നിര്‍മാണം, വളര്‍ത്ത് മൃഗങ്ങള്‍ക്ക് തൊഴുത്ത് നിര്‍മ്മാണം, മണ്ണിര കമ്പോസ്റ്റ്, കളിസ്ഥല നിര്‍മാണം, കുടുംബ ശ്രീ കെട്ടിട നിര്‍മാണം, തോട് ചിറ നവീകരണം, പച്ചക്കറി കൃഷിക്ക് നിലം ഒരുക്കല്‍, ഭവന നിര്‍മാണം, ക്ഷീരകര്‍ഷക ക്ഷേമം, കക്കൂസ് കമ്പോസ്റ്റ് വേസ്റ്റ് കുഴി നിര്‍മാണം, കിണര്‍ കല്ല്കയ്യാല മത്സൃ കുളം എന്നിവയുടെ നിര്‍മാണം, എം.സി.റോഡ് ഓട നവീകരണം, തരിശ്ഭൂമി കൃഷിക്ക് അനുയോജ്യമാക്കല്‍, കടവ് നവീകരണവും ശുചീകരണവും, ആരോഗ്യ ജാഗ്രത പരിപാടി, പച്ച തുര്ത്ത്, ഉണക്കമീന്‍ മാര്‍ക്കറ്റിലെ മാലിന്യ സംസ്‌ക്കരണം, പുഷ്പ കൃഷി, ജൈവ പച്ചക്കറി, ഔഷധ കൃഷികള്‍, സ്‌കൂള്‍ വളപ്പില്‍ പച്ചക്കറി കൃഷി, വ്യവസായ പാര്‍ക്ക് നവീകരണം, കാര്‍ഷീക നഴ്‌സറി, പട്ട് നൂല്‍ കൃഷി തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക.
ഇതിനായി വാര്‍ഡ് ഒന്നിന് 38.6 ലക്ഷവും 2 ന് 29.9 ലക്ഷവും 3 ന് 29.3 ലക്ഷവും 4 ന് 23.8 ലക്ഷവും 5ന് 31.4 ലക്ഷവും 6ന് 26.6 ലക്ഷവും 7ന് 27.8 ലക്ഷവും 8ന് 26.3 ലക്ഷവും 9ന് 27.2 ലക്ഷവും 10 ന് 33.9 ലക്ഷവും 11 ന് 25.3 ലക്ഷവും 12 ന് 28.1ലക്ഷവും 13 ന് 29.1ലക്ഷവും 14 ന് 36.3 ലക്ഷവും 15 ന് 33.5 ലക്ഷവും 16ന് 24.8 ലക്ഷവും 17 ന് 27.5 ലക്ഷവും 18ന് 30.5 ലക്ഷവും 19 ന് 28.6 ലക്ഷവും 20 ന് 30.5 ലക്ഷവും 21ന് 31.1 ലക്ഷവും 22 ന് 39. 3ലക്ഷവും 23 ന് 26.1 ലക്ഷവും 24 ന് 40 ലക്ഷവും 25ന് 39.4 ലക്ഷവും 26 ന് 31 ലക്ഷവും 27 ന് 32.6 ലക്ഷവും 28 ന് 27.6 ലക്ഷവും രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.