കൊച്ചി: 25 മത് മാര്‍ത്തോമ്മ സഭാ കോട്ടയം കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്‍ സമാപിച്ചു. പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ചായിരുന്നു ഭദ്രാസന കണ്‍വന്‍ഷന്റെ സമാപന യോഗം. സമാപന യോഗത്തില്‍ മാര്‍ത്തോമ്മ സഭാ കുന്നംകുളം മലബാര്‍ ഭദ്രാസനാഥിപന്‍ ഡോ തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പാ മുഖ്യ സന്ദേശം നല്‍കി.
‘ഒന്ന് ഞാന്‍ ചെയ്യുന്നു പിബിലുള്ളതിനെ മറന്നും മുമ്പിലുള്ളതിനെ ആഞ്ഞും കൊണ്ട് ക്രിസ്തു യേശുവില്‍ ദൈവത്തിന്റെ പരമ വിളിയുടെ ലാക്കിലേക്ക് ഓടുന്നു’ (ഫിലിപ്പിയര്‍ 3-14) നിങ്ങള്‍ ഒരു വിശുദ്ധനാക്കണം ദൈവത്തെ ശപിക്കരുത് ക്രിസ്ത്യാനിയാണോ അങ്ങനെയായിരിക്കണം ദൈവത്തിന്റെ പ്ലാനും പദ്ധതിയും നമ്മളിലൂടെ നടപ്പിലാകണം, മാര്‍ത്തോമ്മ സഭാ കുന്നംകുളം മലബാര്‍ ഭദ്രാസനാഥിപന്‍ ഡോ തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പാ മുഖ്യ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
നാം യേശുവിന്റെ ശിഷ്യരാകണം യേശു ജീവിച്ചത് പോലെ നമുക്ക് ജീവിക്കാന്‍ സാധിക്കണം ക്രിസ്തുവിനെ അനുകരിക്കുക എന്നതായിരിക്കണം നമ്മുടെ ആത്യന്തിക ലക്ഷ്യം മാര്‍ തീത്തോസ് തുടര്‍ന്നു. പട്ടിണിയില്‍ ജനങ്ങള്‍ മരിക്കുന്ന നാട്ടില്‍ വിശപ്പില്ലാതെ കഴിക്കുന്നത് പാപമാണന്നും ആവശ്യത്തില്‍ അധികമുള്ളത് ആവശ്യമുള്ളവര്‍ക്ക് നല്‍കാന്‍ കഴിയണമെന്നും ചൂണ്ടിക്കാട്ടി.
കോട്ടയം കൊച്ചി ഭദ്രാസനാധിപന്‍ ഡോ ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. സുവിശേഷത്തില്‍ ജീവിക്കുകയും നാം വചനമായി തീരുകയും ചെയ്യണമെന്നും മാറ്റങ്ങള്‍ ആനുഗ്രഹിക്കപ്പെടേണ്ടതിന് നാം മാധ്യമമായി മാറണമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ മാര്‍ പൗലോസ് ആവശ്യപ്പെട്ടു.
വെരി റവ: സിഏ വര്‍ഗീസ് ഭദ്രാസന സെക്രട്ടറി, റ്റിഎസ് ഫിലിപ്പ്, ബിഷപ്പ് സെക്രട്ടറി റവ ജോസഫ് ജോണി, ഭദ്രാസന ട്രഷറാര്‍ ഏഎം മാണി പാലാരിവട്ടം ഇടവക വികാരി റവ ഡോ സാബു ഫിലിപ്പ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ കുരുവിള മാത്യൂസ്, എബി വര്‍ഗീസ് ജോണ്‍ റവ ജോണ്‍ ജോണ്‍, റവ: ജോണ്‍സണ്‍ വര്‍ഗീസ് റവ സ്‌കറിയ ജോണ്‍, റവ ജെയിംസ് വീരമല റവ ജിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ കോര കുര്യന്‍, സജി റ്റി ചെറിയാന്‍, സരോഷ് ജേക്കബ്ബ്, മാത്യു ജോണ്‍, ഏബ്രഹാം വര്‍ഗീസ് ഇടവക ട്രസ്‌റി ഏ ഏബ്രഹാം, സുരേഷ് ജേക്കബ്, ഷിബു ജി ഐപ്പ്, സജി രാജന്‍, ബെന്‍സണ്‍ സാം ജേക്കബ്, തോമസ് വര്‍ഗീസ് എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.