25 മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം. തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 2500 പ്രതിനിധികള്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ ഉള്‍പ്പടെ വേദികള്‍ ഒരുങ്ങി കഴിഞ്ഞു.
തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 2164 സീറ്റുകള്‍ സജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ അണുനശീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തീയേറ്ററുകളിലേക്കുള്ളപ്രവേശനംപൂര്‍ണമായുംറിസര്‍വേഷന്‍അടിസ്ഥാനത്തിലായിരിക്കും.സീറ്റ്നമ്പര്‍അടക്കംഈറിസര്‍വേഷനില്‍ലഭിക്കും.സിനിമതുടങ്ങുന്നതിന്24മണിക്കൂര്‍മുന്‍പ്റിസര്‍വേഷന്‍ആരംഭിക്കുകയുംസിനിമആരംഭിക്കുന്നതിന്2മണിക്കൂര്‍മുന്‍പായിറിസര്‍വേഷന്‍അവസാനിക്കുകയുംചെയ്യും.റിസര്‍വേഷന്‍അവസാനിച്ചതിനുശേഷംസീറ്റ്നമ്പര്‍എസ്.എം.എസ്ആയിപ്രതിനിധികള്‍ക്ക്ലഭിക്കും.
തെര്‍മല്‍സ്‌കാനിംഗ്നടത്തിയതിനുശേഷംമാത്രമായിരിക്കുംപ്രവേശനംഅനുവദിക്കുക. മുപ്പതില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങള്‍ മാറ്റുരക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.
ആദ്യ ദിനത്തില്‍ നാലു മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 18 ചിത്രങ്ങള്‍:
രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ നാലു മത്സര ചിത്രങ്ങളടക്കം പ്രദര്‍ശനത്തിനു എത്തുന്നത് പതിനെട്ടു ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ ആദ്യം ബഹ്മെന്‍ തവോസി സംവിധാനം ചെയ്ത ദി നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്‌സ് എ റെസ്‌റക്ഷന്‍, റഷ്യന്‍ ചിത്രമായ ഇന്‍ ബിറ്റ്വീന്‍ ഡൈയിങ് ,ഇറാനിയന്‍ ചിത്രം മുഹമ്മദ് റസോള്‍ഫിന്റെ ദെയ്ര്‍ ഈസ് നോ ഈവിള്‍ എന്നിവ യാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങള്‍.
ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട യെല്ലോ ക്യാറ്റ്,സമ്മര്‍ ഓഫ് 85 എന്നിവയാണ് മേളയിലെ ആദ്യ പ്രദര്‍ശനങ്ങള്‍. ഇതുള്‍പ്പടെ ഒന്‍പത് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഓഫ് ദി കിങ്സ്, ഷൂജന്‍ വീയുടെ സ്ട്രൈഡിങ് ഇന്റ്റു ദി വിന്‍ഡ്, നീഡില്‍ പാര്‍ക്ക് ബേബി, ഫെബ്രുവരി, മാളു, ഇസ്രയേല്‍ ചിത്രം ലൈല ഇന്‍ ഹൈഫ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സെന്ന ഹെഡ്ജിന്റെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പൃഥ്വി കൊനനൂര്‍ സംവിധാനം ചെയ്ത വെയര്‍ ഈസ് പിങ്കി, റെട്രോസ്പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്- ഡോംങ് ചിത്രം ഒയാസിസ്,ഗൊദാര്‍ദ് ചിത്രം ബ്രെത്‌ലെസ്സ് എന്നിവയും ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കും.