ആലപ്പുഴ: കാപ്പിത്തോട് നവീകരണത്തിന് 16 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മുന്‍ വര്‍ഷത്തില്‍ 18 കോടി രൂപ അനുവദിച്ചിരുന്നു. പല തടസങ്ങളാല്‍ പദ്ധതി മുടങ്ങി പോയിരുന്നു. എല്ലാവരുടെയും സഹകരണമുണ്ടായാല്‍ ഈ വര്‍ഷം പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രാഫിക് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച എസ്എന്‍ കവല -വളഞ്ഞവഴി- കക്കാഴം ഭാഗത്തെ ഓടയുടെയും വളഞ്ഞവഴി മുതല്‍ കക്കാഴം- ആര്‍ഒബി വരെ ഇന്റര്‍ലോക്ക് ടൈല്‍ പാകിയതിന്റെയും പുനരുദ്ധാരണം നടത്തിയ അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രാഫിക് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി 44.41 ലക്ഷം രൂപയ്ക്കാണ് എസ് എന്‍ കവല -വളഞ്ഞവഴി- കക്കാഴം ഭാഗത്ത് ഓടയുടെ നിര്‍മാണം നടത്തിയത്. 1.94 കോടി രൂപ മുടക്കിയാണ് വളഞ്ഞവഴി മുതല്‍ കക്കാഴം ആര്‍ ഓ ബി വരെ ഇന്റര്‍ലോക്ക് ടൈല്‍ പാകിയത്. ട്രാഫിക് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി 82.67 ലക്ഷം രൂപ ചെലവിലാണ് അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷന്‍ നവീകരണം നടത്തിയിത്.