മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഒന്നാംമൈല്‍- കാരമോളേല്‍ റോഡിന്റെ നവീകരണത്തിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ ഏബ്രഹാം എം.എല്‍.എ അറിയിച്ചു. പുതുപ്പാടി- ഇരുമലപ്പടി റോഡിലെ ഒന്നാം മൈലില്‍ നിന്നും ആരംഭിച്ച് ആട്ടായം- മുളവൂര്‍ റോഡില്‍ അവസാനിക്കുന്ന റോഡ് അഞ്ച് വര്‍ഷം മുമ്പ് ടാര്‍ ചെയ്തതാണ്.
എന്നാല്‍ ഗുണനിലവാരമല്ലാത്ത ടാറിങ്ങിനെ തുടര്‍ന്ന് റോഡിന്റെ പലസ്ഥലങ്ങളും പൊട്ടിപൊളിഞ്ഞ് കാല്‍നട യാത്ര പോലും ദുസഹമായ അവസ്ഥയിലാണ്. റോഡിന്റെ ശേച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഡിന്റെ നവീകരണത്തിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുമെന്ന് എല്‍ദോ ഏബ്രഹാം എം.എല്‍.എ പറഞ്ഞു.