”12 ആകണ്ടേ? 12 ആയാല്‍ നല്ലത്. 12 ആകണം”. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇത്. ക്ലോക്കിന്റെ ചിത്രത്തോട് ചേര്‍ത്താണ് പോസ്റ്റ് വന്നത്. ഒറ്റനോട്ടത്തില്‍ ഒന്നും മനസിലാകാത്ത തരത്തിലുള്ള നിമിഷനേരം കൊണ്ട് പോസ്റ്റിന് തഴെ നിരവധി കമന്റുകളാണ് വന്നത്. ചിലര്‍ പോസ്റ്റിനെ രസകരമായി എടുത്തപ്പോള്‍ മറ്റു ചിലര്‍ അതിന് രാഷ്ട്രീയവത്കരിച്ചുള്ള കമന്റുകളാണ് ഇട്ടത്.
https://www.facebook.com/CMOKerala/posts/3799109046798793
എന്നാല്‍ തൊട്ടുപിന്നാലെ പോസ്റ്റിന് വിശദീകരണവുമായി മറ്റൊരു പോസ്റ്റു കൂടി പേജില്‍ പ്രത്യക്ഷപ്പെട്ടു. മനുഷ്യശരീരത്തില്‍ ഹിമോഗ്ലോബിന്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു പോസ്റ്റ്.
രക്തത്തില്‍ 12 ജി/ഡി.എല്‍ എന്ന അളവിലാണ് നിലനിര്‍ത്തേണ്ടത്. അല്ലാത്തപക്ഷം അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളര്‍ച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആര്‍ത്തവം, പഠനത്തില്‍ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നും പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/watch/?v=740949930168348
പോസ്റ്റിന്റെ പൂര്‍ണരൂപം:
”ആരോഗ്യമുള്ള ശരീരത്തിന് രക്തത്തില്‍ 12 ജി/ഡി.എല്‍ ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഈ അളവില്‍ ഹീമോഗ്ലോബിന്‍ നിലനിര്‍ത്താന്‍ ആയില്ലെങ്കില്‍ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളര്‍ച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആര്‍ത്തവം, പഠനത്തില്‍ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും. ഇതൊഴിവാക്കാനായി ഇരുമ്പും വൈറ്റമിന്‍ സിയും അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഐ.എഫ്.എ ടാബ്ലറ്റുകളും കഴിക്കാം. വിളര്‍ച്ചയെ അകറ്റി നിര്‍ത്താന്‍ ഹീമോഗ്ലോബിന്‍ നില നമുക്ക് 12 ജി/ഡി.എല്‍ആയി നിലനിര്‍ത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.
പിണറായി വിജയന്‍
മുഖ്യമന്ത്രി